top of page

മിഖായേൽ - വിജയാ, നീ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

  • Writer: Vinayak Ashok
    Vinayak Ashok
  • Jan 19, 2019
  • 2 min read

ഹനീഫ് അദെനിയുടെ ഏറ്റവും പുതിയ സ്വയംകൃതാനർത്ഥം ഇന്നലെ റിലീസ് ആയി - മിഖായേൽ. പൊതുവെ പടം ഇറങ്ങി ഒരാഴ്ചയെങ്കിലും കഴിഞ്ഞിട്ടേ അതിനെപ്പറ്റി എഴുതാറുള്ളു. പക്ഷെ ഇത്രയും പൈസ മുടക്കി, ഇത്രയും വലിയ വിവര ദോഷം കാണിച്ചു വച്ചിരിക്കുന്നത് കണ്ടിട്ട് സഹിച്ചില്ല. കേട്ടാൽ മൈഗ്രേൻ വരുന്ന ബിജിഎം-ഉം, സ്ലോ മോഷനും, ആഡംബരക്കാറിൽ നിന്ന് ഇറങ്ങി വരുന്ന ലോ ആംഗിൾ ഷോട്ടുകളും മിക്സ്‌ ചെയ്തു, അതിനു "mass" എന്ന് ലേബൽ അടിച്ചു ഫാൻസിന്റെ പാദാംബുജങ്ങളിൽ അർപ്പിക്കുകയാണ് director. എങ്ങും എത്താത്ത ഒരു സ്ക്രിപ്റ്റും, ഓർമയിൽ നിൽക്കാത്ത കുറെ കഥാപാത്രങ്ങളും, ഭൂമിയോളം ക്ഷമിച്ചു ഗത്യന്തരമില്ലാത്തെ പ്രതികാരം ചെയ്യുന്ന നായകൻ എന്ന സ്ഥിരം ഫോർമുലയും എല്ലാം ചേർത്ത് ഒരു അവിയൽ പരുവം. ബാംഗ്ലൂരിലെ ഏറ്റവും വില കുറഞ്ഞ തീയേറ്റർ ആയതുകൊണ്ടും, ഗൂഗിൾ pay-ൽ cash back ഉള്ളതുകൊണ്ടും ടിക്കറ്റ് എടുത്തു കണ്ടു.


എറണാകുളത്തെ സ്വർണക്കച്ചവടത്തിന്റെ രാജാവാണ് സിദ്ദിഖ്. പോലീസ് പോലും തൊടാൻ പേടിക്കുന്ന അധോലോക ദാമോദരൻ. എതിർക്കുന്നവരെ ഒക്കെ കൊന്നൊടുക്കി പുള്ളിക്കാരൻ സ്വസ്ഥമായി കുടുംബ ജീവിതം നയിക്കുന്നു. ആദ്യത്തെ ഒരു ഇരുപതു മിനിറ്റ് ഇത് establish ചെയ്യാൻ ഉപയോഗിക്കുന്നു. ഉടനടി സിദ്ദിഖ് വളരെ മൃഗീയമായി കൊല്ലപ്പെടുന്നു. ഉണ്ണി മുകുന്ദൻ പുള്ളിക്കാരന്റെ അനിയനാണ്. ചേട്ടായി മരിച്ച ദുഃഖത്തിൽ ഉണ്ണി ഒരു തൊപ്പിയും വച്ചു കാറ്ററിംഗ് പിള്ളേരുടെ യൂണിഫോമും ഇട്ടു എതിർ ഗാങ്ങിനോട് ചോദിക്കാൻ ചെല്ലുന്നു. എതിർ ഗാങ്ങിൽ വീൽ ചെയറിൽ ഇരിക്കുന്ന ജയപ്രകാശും ഇളയ മകൻ സുദേവ് നായരുമാണ്. അവിടെ വച്ചു മനസിലാകുന്നു ഇത് ചെയ്തത് വേറെ ആരോ ആണെന്ന്. എല്ലാവരും അതാലോചിച്ചു തല പുണ്ണാക്കുന്നു. ഓടിയെൻസിന് എന്തായാലും അറിയാം ഇത് ചെയ്തത് നിവിമ്പോളി ആണെന്നും, മച്ചാൻ ഏതു നിമിഷവും സ്ലോ മോഷനിൽ കയറി വരുമെന്നും. പ്രതീക്ഷിച്ചതു പോലെ ഗോപി സുന്ദറിന്റെ "music"-ന്റെ അകമ്പടിയിൽ നിവിമ്പോളിയുടെ mass എൻട്രിയും നടക്കുന്നു. ബാക്കി സിനിമയിൽ നിവിമ്പോളി എന്തുകൊണ്ട് ഇത് ചെയ്തു എന്ന ന്യായീകരണവും ഉണ്ണി മുകുന്ദന്റെ പ്രതികാരവും ആണ്.


പതിവ് പോലെ നിവിമ്പോളി പ്രതീക്ഷകൾ തെറ്റിച്ചില്ല. തന്റെ തനതായ അഭിനയശൈലിയും സംഭാഷണ പാടവവും കൊണ്ട് ഈ സിനിമയെ അനുഗ്രഹീതമാക്കിയിരിക്കുന്നു. ആക്‌സിഡന്റിൽ പെട്ടു ചോരയിൽ കുളിച്ചു കിടക്കുന്ന സ്വന്തം അമ്മയെ നോക്കി നിൽക്കുമ്പോൾ, രാവിലെ ടൂത്തപേസ്റ്റ് തീർന്നു പോകുമ്പോഴുണ്ടാകുന്ന റിയാക്ഷൻ ഇട്ടു ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നു. പോരാത്തതിന്, ഒരു പ്രേമവും, പെൺപിള്ളേർ എന്തായാലും തേച്ചിട്ട് പോകും എന്ന സ്ഥിരം സ്റ്റീരിയോടൈപ്പും, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായ മഞ്ജിമയേയും കൂട്ടി ഒരു കംപ്ലീറ്റ് നിവിമ്പോളി പാക്കേജ് ഒരുക്കാൻ ഡയറക്ടർ ശ്രദ്ധിച്ചിട്ടുണ്ട്.


ഉള്ളത് പറയണമല്ലോ. ഉണ്ണി മുകുന്ദൻ തന്നെക്കൊണ്ട് പറ്റുന്നത് പോലെ ഈ റോൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ചെയ്യുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന് കണ്ടാൽ മനസിലാകും. ഉണ്ണി മുകുന്ദന്റെ ബൈസെപ്സിൽ നിവിമ്പോളിയുടെ മുഖത്ത് വരുന്നതിനേക്കാൾ കൂടുതൽ ഭാവങ്ങൾ വരുന്നുണ്ട്.


എത്ര കൂതറ പടമായാലും തനിക്കു കിട്ടുന്ന റോൾ ഭംഗിയാക്കും എന്ന മിനിമം ഗ്യാരണ്ടി സിദ്ദിഖിനുണ്ട്. ഈ സിനിമയിലെ മുഖ്യ വില്ലൻ കഥാപാത്രം സിദ്ദിഖ് നന്നായി ചെയ്തിട്ടുണ്ട്. കഴിവില്ലാത്ത ഒരു പറ്റം നടന്മാരിൽ സിദ്ദിഖിന്റെ performance മാത്രം മാറി നിൽക്കുന്നു. അദ്ദേഹത്തിന് വളരെ കുറച്ചു screen time കൊടുത്തത് കഷ്ടമായി.


ഇടിയുടെ കാര്യം പിന്നെ പറയണ്ട. നായകനും വില്ലനും തമ്മിൽ ഇടി, വില്ലനും വില്ലനും തമ്മിൽ ഇടി, നായകനും ഫ്ലാഷ്ബാക്കിലെ വില്ലനും ഇടി, പോലീസും നായകനും തമ്മിൽ ഇടി, നായകന്റെ അനിയത്തിയും വില്ലന്റെ മകനും തമ്മിൽ ഇടി, നാട്ടുകാർ നായകനെ തല്ലുന്നു എന്ന് വേണ്ട ആകെമൊത്തം ജഗപൊക. കണ്ടാൽ മാഫിയ ശശിയുടെ കുട്ടിക്കാലം എന്ന് തോന്നുന്ന അഞ്ചാറു പിള്ളേരെ ലാബ് കോട്ടും സ്റ്റെതസ്കോപ്പും ഇടീച്ചു മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് ആകിയിട്ടു ഒരു സ്റ്റണ്ട് ഉണ്ട്. ചിരിച്ചു ഊപ്പാട് വരും. ഇങ്ങനെ മണ്ടത്തരങ്ങളുടെ മാലപ്പടക്കമായ ഈ പടം ഒരു കോമഡി ബ്ലോക്ക്‌ ബസ്റ്റർ ആണ്. എല്ലാവരും സുഹൃത്തുക്കളുടെ കൂടെ ഇത് പോയി കാണണം. It's so bad that it's good.


പണ്ടും നടന്മാർക്ക് വേണ്ടി കഥാപാത്രങ്ങൾ ഉണ്ടാക്കാറുണ്ട്. പക്ഷെ അത് ആ കഥാപാത്രത്തെ ഉൾകൊള്ളാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള അവരുടെ കഴിവിനെ ആധാരമാക്കിയിട്ടായിരുന്നു. എന്നാൽ ഇപ്പോൾ, ഒരു നടൻ വ്യക്തിപരമായി എടുക്കുന്ന നിലപാടുകളെയും അയാൾ project ചെയ്യുന്ന വ്യക്തിത്വത്തെയും ആധാരമാക്കി, ആ നടന് ഇഷ്ടപ്പെട്ടേക്കാവുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഇന്ന് ഉണ്ടാകുന്നത്. അത് കൊണ്ട് നാലോ അഞ്ചോ വ്യക്തികളുടെ സെന്സിബിലിറ്റിയിലേക്കു ഒതുങ്ങിപ്പോകുന്നു മലയാള സിനിമ. ഇങ്ങനെ പോയാൽ നമ്മൾ വെറും ബി ഗ്രേഡ് തെലുങ്ക് സിനിമ ആയിപ്പോകും. ഫാൻസും ഓടിയെൻസും അതോർത്താൽ നന്ന്.


Rating: ട്രെയിൻ യാത്രയിൽ, രാവിലെ ടോയ്ലറ്റ് തുറക്കുമ്പോൾ കിട്ടുന്ന ഫീലിംഗ് .

 
 
 

Comments


Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Wanna know when we add new content?

Don't worry, we wont spam you.

Name

Email

bottom of page