top of page

വൈറസ്

  • Writer: Vinayak Ashok
    Vinayak Ashok
  • Jun 22, 2019
  • 2 min read

വൈറസ് പോലെയുള്ള ഒരു സിനിമയെ കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ചില മുൻ‌കൂർ ജാമ്യങ്ങൾ എടുക്കേണ്ടതുണ്ട്‌. അവ ആദ്യമേ തന്നെ പറഞ്ഞില്ലെങ്കിൽ അനാവശ്യമായി ഒരു മൂരാച്ചിപ്പട്ടം തലയിൽ കയറും. ജന്മനാ ഉള്ള മൂരാച്ചി സ്വഭാവം അല്ലാതെ വെളിയിൽ നിന്ന് കല്പിച്ചു കിട്ടുന്ന പട്ടങ്ങൾ തത്കാലം എടുക്കുന്നില്ല.


ഫേസ്ബുക്കിലും മറ്റും ഈ സിനിമയെപ്പറ്റി കണ്ട ചർച്ചകൾ വളരെപ്പെട്ടെന്നു വഷളായി രാഷ്ട്രീയത്തിലേക്കും മതത്തിലേക്കും മറ്റും വളഞ്ഞു ഒടിയുന്നതായി കണ്ടു. ഇത്തരം അനാവശ്യമായ ചർച്ചകൾ പൊതുവെ രണ്ടു ഗണങ്ങളിൽ പെടുത്താൻ പറ്റും.


1) നിപ്പ വൈറസ് മൂലം നമ്മുടെ നാടിനുണ്ടായ മുറിവ് ഇന്നും മാറിയിട്ടില്ല. ആ സമയത്തു നിപ്പ പടർന്നു പിടിക്കുന്നതിനെതിരെ ഡോക്ടർമാരും നഴ്സുമാരും, മറ്റു medical professionals-ഉം, വോളണ്ടീയർമാരും നടത്തിയ രാവും പകലും മറന്നുള്ള പ്രവർത്തനവും, അത് വലിയൊരു വിപത്താവാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പ് നൽകിയ administrative support-ഉം ഒന്നും ഒരുതരത്തിലും കുറച്ചു കാണാൻ കഴിയുന്നതല്ല. എന്നാൽ, അതിനെപ്പറ്റി ഒരു സിനിമ ഇറങ്ങിയാൽ, ആ സിനിമയെപ്പറ്റി ഒന്നും മോശമായി മിണ്ടാൻ പാടില്ല എന്ന മനോഭാവം ശരിയല്ല. സിനിമയെപ്പറ്റിയുള്ള വിശകലനങ്ങൾ അതിന്റെ സാങ്കേതികതയെപ്പറ്റി ആണ് എന്ന് മനസിലാക്കണം. അല്ലാതെ ഇവിടെ ആരും നിപ്പ വൈറസിന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്നില്ല.


2) സിനിമയിൽ ഉടനീളം കാണിക്കുന്ന സംഭവങ്ങളെ യഥാർത്ഥത്തിൽ നടന്നതുമായി താരതമ്യം ചെയ്തു കുളമാക്കരുത്. മൂന്നാമത്തെ രോഗി യഥാർത്ഥത്തിൽ ഓടിച്ചിരുന്നത് RX-100 ആയിരുന്നെന്നും, പതിമൂന്നാം രോഗി കള്ളനോട്ടുകാരനല്ല, ശരിക്കും വാറ്റു ചാരായക്കാരനായിരുന്നു എന്നൊക്കെയുള്ള കമെന്റുകൾ ഇഷ്ടം പോലെയുണ്ട്. നടന്ന ഒരു സംഭവത്തിന്റെ fictional interpretation എന്ന് മാത്രം വിചാരിച്ചാൽ പോരെ.


ഇനി സിനിമയെപ്പറ്റി. Above average പടമാണ്, കണ്ടിരിക്കാം. കടുകുമണി വ്യത്യാസത്തിൽ പ്രൊപ്പഗാണ്ട -സിനിമ എന്ന കുഴിയിൽ വീഴാമായിരുന്നെങ്കിലും, അങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കി വിജയകരമായി ഈ സിനിമ കരയ്‌ക്കെത്തുന്നു.


നടന്ന ഒരു സംഭവത്തിനെ cinematic ആയി അവതരിപ്പിക്കുക അത്ര എളുപ്പമല്ല. ഓടിയെൻസിനെ പിടിച്ചിരുത്താൻ ഉള്ള ഒരു പ്ലോട്ട് ഈ സംഭവത്തിൽ കണ്ടെത്തുകയും, അതിനെ യഥാർത്ഥ ജീവിതത്തിലെ ഇരകൾക്കു offensive ആകാതെ മാന്യമായി അവതരിപ്പിക്കുകയും ചെയ്തത് ഈ സിനിമയുടെ നേട്ടമാണ്. സിസ്റ്റർ ലിനിയുടെ റോൾ, അനാവശ്യമായ author support കൊടുത്തു melodrama ആക്കാതെ വളരെ മിതമായി നിർത്തുകയും എന്നാൽ ആ വ്യക്തിയും കുടുംബവും അനുഭവിച്ച വേദന ഓടിയെൻസിലേക്കു ഫലപ്രദമായി പകരാനും സിനിമയ്ക്ക് കഴിയുന്നു. തങ്ങളുടെ സ്ഥിരം റേഞ്ചിനുള്ളിൽ നിൽക്കുന്നതെങ്കിലും, ജോജുവിന്റെയും സൗബിന്റെയും പെർഫോമൻസ് ഈ സിനിമയ്ക്ക് മുതൽക്കൂട്ടാണ്.


ഒരു non-linear/hyperlink സ്വഭാവമുള്ള ഈ സിനിമയുടെ ആദ്യ പകുതി നിറച്ചു രണ്ടാം പകുതിയിലെ പ്ലോട്ടിന് വേണ്ടിയുള്ള setups ആണ്. Patient-Zero ആരെന്നും, പിന്നീട് വരുന്ന രോഗികൾ അതേ വൈറസ് പകർച്ചയുടെ ഭാഗമാണോ എന്ന അന്വേഷണവുമാണ് പ്ലോട്ട് ആയി ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ചില വ്യക്തിപരമായ എതിരഭിപ്രായങ്ങൾ എനിയ്ക്കുണ്ട്. ഒരു സിനിമ എത്ര plot-driven ആണെങ്കിലും, അതിനു ജീവൻ വയ്ക്കുന്നത് അതിലെ കഥാപാത്രങ്ങളോട് കാഴ്ചക്കാർക്ക് ഒരു connect കിട്ടുമ്പോഴാണ്. അതിനുള്ള മുഴുവൻ സാധ്യതകളും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ഈ വിപത്തിന്റെ കാഠിന്യം മൂലം അതിൽ ഉൾപ്പെട്ടിട്ടുള്ള ആൾക്കോരോടുള്ള സ്വാഭാവികമായ ഒരു മമത മാത്രമേ കാഴ്ചക്കാരന് ഇതിലെ മിക്ക കഥാപാത്രങ്ങളോടും തോന്നുന്നുള്ളൂ. രണ്ടാം പകുതി മുഴുവനും carry ചെയ്യുന്ന പാർവതിയുടെ കഥാപാത്രം ഒരു plot device മാത്രമായി അവശേഷിക്കുന്നു.


എടുത്തു പറയേണ്ട ഒന്ന് രേവതിയുടെ കാസ്റ്റിംഗ് ആണ്. ശൈലജ ടീച്ചറുമായുള്ള രൂപ സാദൃശ്യത്തിൽ ഒതുങ്ങി നിൽക്കുന്നു ഈ തീരുമാനത്തിന്റെ effectiveness. പടത്തിലുടനീളം കാണുന്ന conflict അവസാനം കൊണ്ട് വന്നു tie-in ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള രേവതിയുടെ monologue വളരെ ബാലിശമായി തോന്നി. ഓടിയെൻസിനെ ഒരു നല്ല high-യിൽ എത്തിക്കാനുള്ള ഒരു അവസരം ഇവിടെ പാഴാക്കപ്പെടുന്നു. എന്നാൽ, ഒരു safe landing എന്നതുപോലെ, പടത്തിന്റെ epilogue-ഇൽ ഈ പ്രശ്നങ്ങളുടെ ഒക്കെ തുടക്കത്തിന് കാരണമായ incident കാണിച്ചുകൊണ്ട് (predictable എങ്കിലും) വൃത്തിയായി, effective ആയി നിർത്തിയിരിക്കുന്നു.


ഈ സിനിമയുടെ പുറകിലെ രാഷ്ട്രീയത്തെയും, സിനിമ ചിലയിടത്തു എടുത്തിരിക്കുന്ന നിലപാടുകളെയും വേണമെങ്കിൽ താല്പര്യമുള്ളവർക്ക് വിശകലനം ചെയ്യാം. അത് കൊണ്ട് വല്യ ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. ഏതായാലും തരക്കേടില്ലാത്ത, കണ്ടിരിക്കാവുന്ന, decent സിനിമ - തീയേറ്ററിൽ ആയാലും ഓൺലൈൻ ആയാലും.








 
 
 

Comments


Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Wanna know when we add new content?

Don't worry, we wont spam you.

Name

Email

bottom of page