top of page

Game of Thrones - ഒരു പൊതു താല്പര്യ ഹർജി

  • Writer: Vinayak Ashok
    Vinayak Ashok
  • Apr 18, 2019
  • 2 min read

അങ്ങനെ ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണും കൊടിയേറി. വിഷു ദിനത്തിന് രാവിലെ തന്നെ ഫാൻസ്‌ കണിയും കണ്ടു കുളിച്ചു കുട്ടപ്പന്മാരായി നേരെ hotstar-ന്റെ മുൻപിലോ ടോറന്റ് സൈറ്റുകളുടെ മുൻപിലോ ശരണം പ്രാപിച്ചു. ജോൺ സ്നോയും ഡെനീറിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്താവും, ആര്യ ഇനി ആരെയാണ് വെട്ടിക്കൂട്ടി തോരൻ വയ്ക്കാൻ പോകുന്നത് എന്നൊക്കെ അറിയാനുള്ള വെമ്പൽ ഒരു ഫാൻ എന്ന നിലക്ക് എനിക്ക് മനസിലാകും.


സ്ട്രീമിങ് സൈറ്റുകൾ കൂടുതൽ പ്രചാരത്തിലായതോടെ western content മലയാളിക്ക് സുപരിചിതമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു ഒരു നല്ല തെളിവാണ് സമൂഹ മാധ്യമങ്ങളിൽ മലയാളികൾ ഇറക്കുന്ന GoT ട്രോളുകളും GoT സാംസ്‌കാരിക കലാവേദി തുടങ്ങിയ പേജുകളും. ടെലിവിഷനോട് മാത്രമല്ല, പൊതുവെ ഹോളിവുഡിനോടുള്ള സമീപനവും മാറിക്കൊണ്ടിരിക്കുകയാണ്.


പണ്ടൊക്കെ ഒരു MCU സിനിമ കണ്ടു കഴിഞ്ഞു, end credits scenes കാണാൻ ഒരു പത്തോ പന്ത്രണ്ടോ ആൾക്കാർ കാണും. ഇന്നത് വർധിച്ചു മുഴുവൻ തീയേറ്ററും അവസാനം വരെ ഇരിക്കുന്ന സ്ഥിതിയായി. സൗബിന് കിട്ടുന്ന അത്രയും കയ്യടി Groot-നും കിട്ടുന്നുണ്ട് . ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവുമുണ്ട്. ഒന്ന്, മലയാളി തന്റെ ആസ്വാദനത്തിന്റെ അതിരുകൾ വികസിപ്പിക്കുന്നത് നമ്മുടെ കലാസാംസ്കാരിക രംഗത്തിനു എന്നും നല്ലതാണ്. Let noble thoughts come to us from every side, എന്നാണല്ലോ. രണ്ട്, തന്റെ പ്രിയപ്പെട്ട fandom-നെ പറ്റി സംസാരിക്കുമ്പോഴും ചർച്ച ചെയ്യുമ്പോഴും കിട്ടുന്ന ആ nerdy സുഖം, അതൊന്നു വേറെ തന്നെയാണ്. പക്ഷെ മലയാളികളല്ലേ, ഒരു കാര്യം എങ്ങനെ വെടക്കാക്കാം, എങ്ങനെ നാട്ടുകാരെ വെറുപ്പിക്കാം എന്നതിൽ post-doctoral thesis എഴുതിയിട്ടിരിക്കുന്ന ആൾക്കാരാണ്. അത് കൊണ്ട്, ഈ തുറന്ന കത്തെഴുതുന്നു.



game of thrones malayalam review



വെറുപ്പിക്കൽ no.1: സ്വാഭാവികമായും ഈ വിഷയത്തിൽ ആദ്യം വരുന്ന കൂട്ടർ GoT-യുടെ toxic fans ആണ്. നിങ്ങൾ GoT കണ്ടിട്ടില്ല എന്ന് പറയുമ്പോൾ ഇവരുടെ വായിൽ നിന്ന് ആദ്യം വരുന്നത് : "അയ്യേ GoT ഇതുവരെ കണ്ടിട്ടില്ലേ??!! പോയി ചത്തൂടെ"- എന്നൊക്കെയായിരിക്കും. അവിടെ വച്ചു സംഭാഷണം നിർത്തുക, തിരിഞ്ഞു നടക്കുക. ഇമ്മാതിരി ഫ്യൂരിഡാൻ കുഞ്ഞുങ്ങളെ നിങ്ങളുടെ ജീവിതത്തിനു ആവശ്യമില്ല. ഒരാൾ കാണുന്നതും കാണാത്തതും ആയ media content അയാളുടെ മൂല്യത്തെ നിർണയിക്കുന്നില്ല. ഇത് കാണാൻ താൽപര്യമുള്ളവരെ പോലും ഇവർ വെറുപ്പിച്ചു അകറ്റും. ഇതിലും കൂടിയ ഒരു ഇനം ഉണ്ട്. ഒറിജിനൽ പുസ്തകം വായിച്ചിട്ട് ചൊറിയാൻ വരുന്നവർ. ദൈവം സഹായിച്ചു വായനാശീലം കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒന്നായതുകൊണ്ടു, ആ ഉപദ്രവം ഇവിടെ തുടങ്ങിയിട്ടില്ല. അവർക്കു മനസിലാകുന്ന ഭാഷയിൽ പറയാം - You are being a Ramsey Bolton. Please stop it.


വെറുപ്പിക്കൽ no.2: ലോകം കൂടുതൽ ചെറുതാവുകയാണെന്നും, ഈ ഇട്ടാവട്ടത്തിനു പുറത്തും ചിലതൊക്കെയുണ്ട് എന്ന് ഒരിക്കലും മനസിലാക്കാൻ ശ്രമിക്കാത്ത ചിലരുണ്ട്. ഇവർക്ക് കലാസ്വാദനം എന്നാൽ ഇക്കയുടെയും ഏട്ടന്റെയും ഫാൻസ്‌ തമ്മിലുള്ള ഇടി, opening weekend എത്ര കോടി വാരി തുടങ്ങിയ petty കണക്കുകൾ എന്നതൊക്കെയാണ്. മനസിലാകാത്തതിനെയും അത് ആസ്വദിക്കുന്നവരെയും പുച്ഛിക്കുക എന്നത് ഇവരുടെ ഒരു സ്ഥിരം പരിപാടിയാണ്. "ഓ നമ്മളൊക്കെ പാവം.... നിങ്ങളൊക്കെ വല്യ.... " എന്ന ലൈൻ. കാണുന്നവർ കാണട്ടെ, വേണ്ടാത്തവർ കാണണ്ട. സഹജീവികളോട് മമത കാണിക്കുക, ഇത്രയും കാലത്തെ evolution-ന് എങ്കിലും വില കൊടുക്കുക.


Last but not the least വെറുപ്പിക്കൽ : ഒരുത്തൻ സ്വന്തം അമ്മയെ തല്ലിയാൽ, അത് സമൂഹത്തിലെ individualistic പ്രവണതകളാണെന്നും, imperialistic ശക്തികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പാണെന്നും വരെ വ്യാഖ്യാനിക്കാൻ ഏതെങ്കിലും ഒരു മലയാളിയുണ്ടാകും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിൽ ഒരു ആർട്ടിക്കിൾ വായിച്ചു. ഗെയിം of ത്രോൺസ് കാണുന്നത് സമൂഹത്തിലെ എലൈറ്റിസ്റ് ചിന്താഗതിയെ അടയാളപ്പെടുത്തുന്നു എന്നൊക്കെപ്പറഞ്ഞു കാട് കയറുകയാണ് എഴുത്തുകാരൻ. അനാവശ്യമായി എല്ലായിടത്തും രാഷ്ട്രീയം കുത്തിവെക്കരുത്. ഒരു social message ഉണ്ടെങ്കിലേ കല നന്നാവുകയുള്ളു എന്ന ചിന്തയുടെ മറ്റൊരു വശമാണിത്. ഒന്നുകിൽ സദാചാരത്തിനെതിരെയുള്ള കടന്നു കയറ്റം അല്ലെങ്കിൽ Stark കുടുംബത്തിന്റെ വിപ്ലവ സമരവീര്യം എന്നൊക്കെപ്പറഞ്ഞു മലയാളി ഇത് കുളമാക്കും. എത്രയൊക്കെയാണെങ്കിലും ഇതൊരു ടീവി സീരീസ് ആണ്.



പുതുതായി GoT കാണാൻ തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്:


1) ആരുടെ കൂടെ ഇരുന്നു കാണണം ?

  • ഒറ്റയ്ക്ക് - നല്ലത്

  • ജീവിതപങ്കാളിയോടൊപ്പം - ഉത്തമം

  • കൂട്ടുകാരോടൊപ്പം - അത്യുത്തമം.

അല്ലാതെ വീട്ടിലെ ലിവിങ് റൂമിൽ അമ്മൂമ്മയേയും, വല്യമ്മാവനെയും, പെങ്ങളുടെ കുട്ടി പിങ്കി മോളെയും എല്ലാം വിളിച്ചിരുത്തി കാണരുത്. ആദ്യത്തെ എപ്പിഡോസ് തീരുന്നതോടെ വീട്ടിൽ നിന്ന് പുറത്താകും.


2) ആദ്യത്തെ മൂന്നു എപ്പിസോഡ് എന്തായാലും കാണണം, എങ്കിലേ കിക്ക് കിട്ടുകയുള്ളു. പിന്നങ്ങോട്ട് ലീവ് എടുത്തിട്ടാണെങ്കിലും കുത്തിയിരുന്ന് കണ്ടോളും.


3) ഫ്രീ ആയി കാണണമെങ്കിൽ ടോറന്റിലും ടെലെഗ്രാമിലും കിട്ടും. അല്ലെങ്കിൽ തൊള്ളായിരത്തി ചില്ല്വാനം രൂപ കൊടുത്താൽ Hotstar ഒരു കൊല്ലത്തേക്ക് subscribe ചെയ്യാം. HBO content കൊണ്ട് മാത്രം ഇത് മുതലാകും.


4) ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു കഥാപാത്രത്തെയും അങ്ങ് കേറി പ്രേമിക്കരുത്. എന്തും എപ്പോഴും സംഭവിക്കാം.


ഇത്രയും പറഞ്ഞുകൊണ്ട് ഈ കത്ത് അവസാനിപ്പിക്കുന്നു. എല്ലാവർക്കും സന്തോഷം നിറഞ്ഞ അവധിക്കാലവും, ഉദ്വേഗനിർഭരമായ ഒരു final season-ഉം ആശംസിച്ചുകൊണ്ട്, നമസ്കാരം.


Valar morghulis.


 
 
 

Comments


Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Malayalam Movies Films Review Blog writing movie and film reviews is my passion. my site contains in depth reviews about movies which are often quirky. The site has funny movie ratings. I hope that you like it! Thank You for checking out www (and see if there are any of your favorite articles on the website).

Wanna know when we add new content?

Don't worry, we wont spam you.

Name

Email

bottom of page